ലിൻസാ ഫിലിംസ് ൻ്റെ ബാനറിൽ ചിത്രീകരണം ആരംഭിച്ച ഹ്രസ്വ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് എസ്.എൻ. സി. എസ് ഹാളിൽ വെച്ച് ഔദ്യോഗിക ചടങ്ങുകളോടെ നിർവ്വഹിച്ചു. ‘മിഷൻ റ്റു സീറോ ഫോർ സീറോ’ (മിഷൻ2040) എന്ന് പേരിട്ടിരിക്കുന്ന ഫിലിമിൻ്റെ കഥ തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലിനി സ്റ്റാൻലിയാണ്. പ്രശസ്ത ചലച്ചിത്ര നടൻ എം ആർ . ഗോപകുമാർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച അച്ഛൻമാഷ്, 3D ആനിമേഷനിലൂടെ കഥ പറഞ്ഞ സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സ് എന്നിവ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും വലിയ പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ലിനി സ്റ്റാൻലിയുടെ മുൻ ചിത്രങ്ങളാണ്. നിലവിൽ ഷൂട്ടിങ്ങിൻ്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന “മിഷൻ 2040 ” സയൻ്റിഫിക് ഫിക്ഷൻ എന്ന രീതിയിലാകും ശ്രദ്ദേയമാവുക.ഹാരിസ് ഇക്കാച്ചു, രഞ്ജു രൻഷും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
സ്റ്റാൻലി തോമസ് , വിനോദ് ആറ്റിങ്ങൽ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് .ഫിലിമിലെ അഭിനേതാക്കൾ അരുൺ ആർ.പിള്ള, വിനോദ് നാരായണൻ,ഹരീഷ് നായർ, ഷിനോയ് പുളിക്കൽ, ലാലു മണിമലയിൽ, രമ്യ ബിനോജ് , സൈറ പ്രമോദ്, ലിനി സ്റ്റാൻലി എന്നിവരാണ്.ഫിലിമിൻ്റെ ടൈറ്റിൽ റിലിസ് ചടങ്ങ് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചത് ഇടത്തൊടി ഭാസ്കരൻ (ഇടത്തൊടി ഫിലിംസ് പ്രൈ. ലിമിറ്റഡ്), സാമൂഹിക പ്രവർത്തകനായ ബാബു കുഞ്ഞിരാമൻ, എസ്.എൻ.സി.എസ് സെക്രട്ടറി പ്രകാശ്, കൂടാതെ ലിനി സ്റ്റാൻലി, ഹാരിസ് ഇക്കാച്ചു, രഞ്ചു രൻഷ് , സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, വിനോദ് നാരായണൻ എന്നിവരാണ്.
തുടർന്ന് ചിത്രത്തിൻ്റെ നാമ പ്രകാശനം സിംസ് പ്രസിഡന്റായ .പി. ടി. ജോസഫ്, സാമൂഹിക പ്രവർത്തകനായ സന്തോഷ് ആൻഡ്രൂസ്, കുടുംബസൗഹൃദവേദി ചെയർമാൻ അജിത്ത് കണ്ണൂർ, മിഷൻ റ്റു സീറോ ഫോർ സീറോ യുടെ ഫിലിം ക്രൂസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ലിൻസാ ഫിലിംസിൻ്റെ ആദരസൂചകമായി അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിക്കായുള്ള ട്രിബ്യൂട്ടും നടത്തുകയുണ്ടായി. പാർവ്വതി പ്രദീപ്, രാജേഷ് ഇല്ലത്ത് ,വിനോദ് നാരായണൻ , ലിനി സ്റ്റാൻലി എന്നിവരാണ് ട്രിബ്യൂട്ടായി ഗാനങ്ങൾ ആലപിച്ചത്.പരിപാടിയുടെ അവതാരകനായത് വിനോദ് നാരായണനാണ്.
