രാജ്യത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നടന്ന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഐ.വൈ.സി.സി. ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ജനാധിപത്യ മൂല്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് “പ്രതിഷേധ ജ്വാല” എന്ന പേരിൽ ഇന്ന് രാത്രി 8:00 മണിക്ക് സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിലാണ് പരിപാടി നടക്കുന്നത്.കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും വിയോജിപ്പുകളെ അടിച്ചമർത്തുന്ന സമീപനത്തിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.പരിപാടിയിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി. ദേശീയ ആക്ടിംഗ് പ്രസിഡന്റ് സ്റ്റെഫി സാബു, വൈസ് പ്രസിഡന്റ് ഷാഫി വയനാട്, ജനറൽ സെക്രട്ടറി സലീം അബൂതാലിബ്, ട്രഷറർ ഷഫീക് സൈഫുദ്ദീൻ എന്നിവർ അറിയിച്ചു.
