കണ്ണൂർ∙ തനിക്കെതിരെ അസംബന്ധ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നതായി ശ്രീമതി പറഞ്ഞു.
ഏതോ മുൻ എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് താൻ എംഎൽഎ പെൻഷൻ വാങ്ങുന്നു എന്നാണ് വാർത്ത. പെൺകുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്. കേട്ടാൽ വിശ്വസിക്കുന്ന തരത്തിൽ, മോശമായാണ് വാർത്ത അവതരിപ്പിക്കുന്നത്. 50 കൊല്ലമായി പൊതുപ്രവർത്തനത്തിൽ ഉണ്ട്. ആ പെൺകുട്ടികൾ ഇതേക്കുറിച്ച് എന്നോട് ഒരു വാക്ക് ചോദിച്ചില്ല. സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് ഇതു ചെയ്യുന്നത്. ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും പി.കെ.ശ്രീമതി പറഞ്ഞു. പി.കെ. ശശിക്കെതിരായ പീഡനാരോപണവുമായി ബന്ധപ്പെട്ട് തീവ്രത എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു
