എഫ് സി സി യാത്രയയപ്പ് നൽകി

എഫ് സി സി യാത്രയയപ്പ് നൽകി


എഫ് സി സി റിഫ ക്രിക്കറ്റ് ക്ലബ് ടീമംഗം ജോസിന് യാത്രയയപ്പ് നൽകി. റിഫ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ മാനേജർ ഷാജു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നാട്ടിലേക്ക് പോകുന്ന ജോസിന് മാനേജർ ഷാജു മെമന്റോ നൽകി ആദരിച്ചു.

എഫ് സി സി യിലെ ഓരോ അംഗവും കുടുംബത്തിലെ അംഗം പോലെയാണ്. പോകുന്നത് ടീമിന് നഷ്ടം ആണെങ്കിലും ജീവിതത്തിന്റെ പുതിയ യാത്രയിൽ എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേർന്നു . തുടർന്നു സംസാരിച്ച എല്ലാവരും ജോസിന് യാത്രാമംഗളങ്ങൾ ആശംസിച്ചു.എവിടെ പോയാലും എഫ് സി സിയും അംഗങ്ങളും തന്ന ഓർമ്മകൾ എന്നും മനസ്സിൽ ഉണ്ടാവുമെന്നും മറുപടി പ്രസംഗത്തിൽ ജോസ് പറഞ്ഞു.ചടങ്ങിന് ട്രഷറർ രാജു നന്ദി പറഞ്ഞു.

Leave A Comment