സാമൂഹ്യ-കലാപ്രവർത്തകൻ ദീപക് തണലിന് യാത്രയയപ്പ് നൽകി

  • Home-FINAL
  • Business & Strategy
  • സാമൂഹ്യ-കലാപ്രവർത്തകൻ ദീപക് തണലിന് യാത്രയയപ്പ് നൽകി

സാമൂഹ്യ-കലാപ്രവർത്തകൻ ദീപക് തണലിന് യാത്രയയപ്പ് നൽകി


ദീർഘകാലത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകനും സ്റ്റേജ്-മിനിസ്‌ക്രീൻ കലാകാരനുമായ ദീപക് തണലിന് പാട്ടുകാരുടെ കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പ് നൽകി.ബഹ്‌റൈനിലെ സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമായ ഗായകൻ ഷാജി സെബാസ്റ്റ്യന്റെ വസതിയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ വെച്ച് കൂട്ടായ്മയിലെ അംഗങ്ങൾ ദീപകിന് ഉപഹാരം (മെമ്മന്റോ) കൈമാറി.

​ചടങ്ങിൽ അധ്യക്ഷത വഹിച്ച ഷാജി സെബാസ്റ്റ്യൻ തന്റെ ആമുഖ പ്രസംഗത്തിൽ ദീപക് തണലിന്റെ ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലെ പങ്കിനെയും മികച്ച കലാപ്രവർത്തനങ്ങളെയും അനുസ്മരിച്ചു.ബഹ്‌റൈനിലെ പ്രമുഖ ഗായകരായ രാജേഷ് ഇല്ലത്ത്, എ.പി.ജി. ബാബു, പ്രീതി ജി. ബാബു, സുമി സിയാദ്, സാമൂഹ്യ പ്രവർത്തകൻ പ്രദീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു. സിയാദ്, മുത്തു, ഫായിസ്, ഇസ്മയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Comment