ഇസാ ടൗൺ ഇൻറർ ചേയ്ഞ്ച് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് ബഹ്റൈൻ പൊതുമരാമത്ത് മന്ത്രി:ഫ്ലൈ ഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു.

  • Home-FINAL
  • Business & Strategy
  • ഇസാ ടൗൺ ഇൻറർ ചേയ്ഞ്ച് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് ബഹ്റൈൻ പൊതുമരാമത്ത് മന്ത്രി:ഫ്ലൈ ഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു.

ഇസാ ടൗൺ ഇൻറർ ചേയ്ഞ്ച് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് ബഹ്റൈൻ പൊതുമരാമത്ത് മന്ത്രി:ഫ്ലൈ ഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു.


ബഹ്റൈനിലെ ഈസ ടൗൺ നോർത്തേൺ ജങ്ഷൻ വികസന പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു.ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിർമ്മിച്ച 840 മീറ്റർ നീളമുള്ള ഡ്യൂവൽ പാലം ഉൾപ്പെടുന്നതാണ് ഈ പദ്ധതി.റിഫ, ആലി, സനദ്, സൽമാബാദ്, ഈസാ ടൗൺ തുടങ്ങിയ പ്രധാന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും ഗതാഗതം സുഗമമാക്കുന്നതിലും ഈ പദ്ധതി നിർണായക പങ്ക് വഹിക്കും.ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഇന്റർചേഞ്ചിന്റെ ശേഷി മണിക്കൂറിൽ 22,000-ത്തിലധികം വാഹനങ്ങളായി വർദ്ധിക്കുമെന്ന് മന്ത്രി അൽ ഹവാജ് വ്യക്തമാക്കി.മഴവെള്ള ഡ്രൈനേജ്, റോഡ് ടാറിങ്, നടപ്പാതകളുടെ നവീകരണം, ലാൻഡ്സ്കേപ്പിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.ശൈഖ് സൽമാൻ ഹൈവേയും അമ്മാൻ അവന്യൂ, സൽമാബാദ് അവന്യൂ എന്നിവയും ചേരുന്ന ജങ്ഷൻ നവീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave A Comment