ബന്ധുക്കൾ ഉപേക്ഷിച്ചു കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന വയോധികന് സംരക്ഷണം ഒരുക്കി കിടങ്ങന്നൂർ കരുണാലയം അമ്മവീട്

  • Home-FINAL
  • Business & Strategy
  • ബന്ധുക്കൾ ഉപേക്ഷിച്ചു കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന വയോധികന് സംരക്ഷണം ഒരുക്കി കിടങ്ങന്നൂർ കരുണാലയം അമ്മവീട്

ബന്ധുക്കൾ ഉപേക്ഷിച്ചു കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന വയോധികന് സംരക്ഷണം ഒരുക്കി കിടങ്ങന്നൂർ കരുണാലയം അമ്മവീട്


ദിവസങ്ങളായി കുളനട മാർക്കറ്റിലെ കടത്തിണ്ണയിൽ അന്തി ഉറങ്ങിയിരുന്ന് കുളനട ഗ്രാമപഞ്ചായത്തിൽ മാന്തുക മേലേതിൽ വീട്ടിൽ ഗോപകുമാറിനെയാണ് (62yrs) കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തത്.ഇടതുകാലിൽ മുറിവിൽ പുഴുവരിച്ച നിലയിലാണ്.ദിവസങ്ങളായി കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന വയോധികന്റെ ഈ ദയനീയാവസ്ഥ നേരിൽ കണ്ടറിഞ്ഞ വാർഡംഗമാണ് വിവരം പന്തളം ജനമൈത്രി പോലീസിനെ അറിയിക്കുന്നത്. തുടർന്ന് എസ് എച്ച് സജീഷ് കുമാറിനെ നേതൃത്വത്തിൽ
ഇദ്ദേഹത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. അവർ ആരും തന്നെ സംരക്ഷണം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ വിവരമറിയിക്കുകയും ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ, എസ് ഐ മാരായ മഞ്ജുമോൾ,ബീന എന്നിവരുടെ നേതൃത്വത്തിൽ വയോധികനെ കരുണാലയത്തിൽ എത്തിക്കുകയും കരുണാലയം അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു.

Leave A Comment