പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷികം “സ്നേഹ സംഗമം” സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷികം “സ്നേഹ സംഗമം” സംഘടിപ്പിച്ചു

പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷികം “സ്നേഹ സംഗമം” സംഘടിപ്പിച്ചു


ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ജൂലൈ 23 വ്യാഴാഴ്ച വൈകിട്ട് ഉം അൽ ഹസ്സം അൽ റീഫ് പാനേഷ്യ റെസ്റ്റോറന്റിൽ വെച്ച് അംഗങ്ങൾക്കായി കൂട്ടായ്മയുടെ നാലാം വാർഷിക ആഘോഷം “സ്‌നേഹ സംഗമം” സംഘടിപ്പിച്ചു.അൽകുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാരും,കോൺവെക്സ് മീഡിയ ഡയറക്ടർ അജിത് നായരും മുഖ്യ അതിഥികളായി പങ്കെടുത്തു.

നിസാർ അവതാരകനായ പരിപാടി പ്രസാദ് നിയന്ത്രിച്ചു, സുരേഷ് സ്വാഗതം അർപ്പിച്ചു സംസാരിച്ചു ,ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന മുതിർന്ന അംഗം ശ്രീധറിനും,വാണി ശ്രീധറിനും രക്ഷാധികാരി ജയശങ്കറിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി,കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനത്തിന് പി പി എ സ്റ്റാർ ഓഫ് ദി ഇയർ അവാർഡിന് പ്രവർത്തക സമിതി അംഗം മണിലാൽ അർഹനായി,കൂടാതെ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ,അഷ്‌റഫ്,ഗോപിനാഥൻ എന്നിവർക്കുള്ള സമ്മാനം കോർഡിനേറ്റർ വിനോദ്‌കുമാർ,ജിജി അരവിന്ദ് ,ഹലീൽ റഹ്മാൻ എന്നിവർ ചേർന്ന് നൽകി.വരും വർഷത്തിൽ കൂടുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും,സാമൂഹ്യ സേവന രംഗത്ത് കൂടുതൽ ക്രിയാത്മകമായി ഇടപെടാനും കൂട്ടായ്മക്ക് കഴിയട്ടെ എന്ന് അതിഥികൾ ആശസിച്ചു,ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും രാജീവ് നന്ദി അറിയിച്ചു.

Leave A Comment