സെവൻ ആർട്സ് കൾച്ചറൽ ഫോറം 2026-28 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു

  • Home-FINAL
  • Business & Strategy
  • സെവൻ ആർട്സ് കൾച്ചറൽ ഫോറം 2026-28 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു

സെവൻ ആർട്സ് കൾച്ചറൽ ഫോറം 2026-28 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു


ബഹ്‌റൈനിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അദ്ല്യ ഓറ ആർട്സിൽ വെച്ച് നടത്തുകയുണ്ടായി.പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2025-26 വർഷത്തെ വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ബൈജു മലപ്പുറം അവതരിപ്പിച്ചു. സംഘടന നടത്തി വരുന്ന കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളെ സംബന്ധിച്ചും സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ചും ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി എംസി പവിത്രൻ,ട്രഷറർ തോമസ് ഫിലിപ്പ് തുടങ്ങിയവർ വിശദീകരിക്കുകയുണ്ടായി.തുടർന്ന് രക്ഷാധികാരി എംസി പവിത്രൻ വർണാധികാരിയായി തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി ചെയർമാൻ മനോജ് മയ്യന്നൂർ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ്, ട്രഷറർ ബിബിൻ മാടത്തേത്ത്, രക്ഷാധികാരി എംസി പവിത്രൻ,വൈസ് പ്രസിഡന്റുമാർ ബൈജു മലപ്പുറം,സലിം നമ്പ്രവളപ്പിൽ , ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയിന്റ് ട്രഷറർ കാസിം പാടത്തായി, കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി മണിക്കുട്ടൻ,കമ്മ്യൂണിറ്റി സർവീസ് ജോയിന്റ് സെക്രട്ടറി എബി തോമസ്, കലാ വിഭാഗം സെക്രട്ടറി മിനി റോയ്,കലാവിഭാഗം ജോയിന്റ് സെക്രട്ടറിമാർ ഡോ:അഞ്ചന വിനീഷ്,അഭി കൊല്ലം, മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് അരുർ, മെമ്പർഷിപ്പ് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് കുമാർ സ്പോർട്സ് സെക്രട്ടറിമാർ സുനീഷ് കുമാർ, രഞ്ജിത്ത് കുരുവിള,ജോബ് സെൽ സെക്രട്ടറി ജയ്സൺ വർഗീസ്, ജോബ് സെൽ അസിസ്റ്റന്റ് സെക്രട്ടറി സിബി അടൂർ, പബ്ലിസിറ്റി & ഐടി സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ, പബ്ലിസിറ്റി & ഐടി ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറീഞ്ഞാലിയോട്, നോർക്ക വിഭാഗം സെക്രട്ടറി ഹുസൈൻ വയനാട്, നോർക്ക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ മൻഷീർ, മെഡിക്കൽ വിഭാഗം സെക്രട്ടറി, വിനോദ് ആറ്റിങ്ങൽ, മെഡിക്കൽ വിഭാഗം ജോയിന്റ് സെക്രട്ടറി അനിൽ രാഘവൻ, ലേഡീസ് വിങ് കോഡിനേറ്റർ മുബീന മൻഷീർ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്,എക്സിക്യൂട്ടീവ് അംഗങ്ങളായി റോയി മാത്യു, ലാലു മണിമല, ഷൈജു റാം എന്നിവരെയും തിരഞ്ഞെടുത്തു.


പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനവും ഓണാഘോഷവും വിപുലമായി നടത്തുന്നതിന് തീരുമാനിക്കുകയുണ്ടായി.

Leave A Comment