നിതിന്‍രാജിന്റെ മരണം, ഡോ. റാമിനെ കോളജിലെത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ

  • Home-FINAL
  • Kerala
  • നിതിന്‍രാജിന്റെ മരണം, ഡോ. റാമിനെ കോളജിലെത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ

നിതിന്‍രാജിന്റെ മരണം, ഡോ. റാമിനെ കോളജിലെത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ


കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് വിദ്യാർഥി ആർ.എൽ.നിതിൻരാജ് ആത്മഹത്യ ചെയ്യാനിടയായ കേസിലെ മുഖ്യപ്രതി ഡോ.എം.കെ.റാമിനെ കോളജിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ. പൊലീസ് ജീപ്പിന് അടുത്തെത്തിയ ചില വിദ്യാർഥിനികൾ ‘സോറി സർ’ എന്നു പറഞ്ഞ് വിതുമ്പി. വിദ്യാർഥികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോളജിൽ ശക്തമായ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. റാമിനെ ഇന്നലെ തുളിച്ചേരിയിലെ വീട്ടിലെത്തിച്ചു തെളിവെടുത്തിരുന്നു. നിതിൻ രാജ് മരിച്ച സമയത്ത് റാം ഉപയോഗിച്ചിരുന്ന ഫോൺ വീട്ടിൽനിന്നു കണ്ടെടുത്തു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

റിമാൻഡിലായിരുന്ന റാമിനെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് 27ന് ആണ് 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റ‍ഡിയിൽ വിട്ടത്. തെളിവെടുപ്പിനായി കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ കൊണ്ടുപോകാനുള്ളതുകൊണ്ട് 5 ദിവസം കസ്റ്റഡിയിൽ വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Leave A Comment