ഗാസ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ; മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് കരാറെന്നും ബഹ്റൈൻ വിദേശകാര്യമന്ത്രാലയം

  • Home-FINAL
  • Business & Strategy
  • ഗാസ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ; മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് കരാറെന്നും ബഹ്റൈൻ വിദേശകാര്യമന്ത്രാലയം

ഗാസ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ; മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് കരാറെന്നും ബഹ്റൈൻ വിദേശകാര്യമന്ത്രാലയം


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ .ചരിത്രപരമായ ധാരണയിലെത്താൻ അമേരിക്കൻ നേതൃത്വം നൽകിയ പ്രതിബദ്ധതയെയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.കരാറിലെത്താൻ നിർണായക പങ്കുവഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി, അമേരിക്ക, പീസ് കൗൺസിലിനെയും മറ്റ് എല്ലാ പങ്കാളികളുടെയും പിന്തുണയോടെ അമേരിക്ക നടത്തി ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.സുരക്ഷാ കൗൺസിൽ പ്രമേയം 2803 അനുസരിച്ച്, സമഗ്ര സമാധാന പദ്ധതിക്ക് ബഹ്‌റൈന്റെ പൂർണ്ണ പിന്തുണയുണ്ടാകും എന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.പലസ്തീൻ ജനതയുടെ ദുരിതങ്ങൾക്ക് അന്ത്യം കുറയ്ക്കുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ കരാർ എന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

Leave A Comment