നിയമലംഘനം നടത്തിയ 256 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ : നിയമ വിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ പരിശോധന ശക്തമാക്കുമെന്നും എൽ എം ആർ എ

  • Home page
  • Business & Strategy
  • നിയമലംഘനം നടത്തിയ 256 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ : നിയമ വിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ പരിശോധന ശക്തമാക്കുമെന്നും എൽ എം ആർ എ

നിയമലംഘനം നടത്തിയ 256 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ : നിയമ വിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ പരിശോധന ശക്തമാക്കുമെന്നും എൽ എം ആർ എ


രാജ്യത്തെ തൊഴിൽ നിയമങ്ങളും താമസ നിയമങ്ങളും ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി. നിയമം ലംഘിച്ച 256 പ്രവാസികളെ അതോറിറ്റി നാടുകടത്തുകയും ചെയ്തു .ജൂണിൽ രാജ്യത്തുടനീളം 5,130 പരിശോധനകളാണ് അതോറിറ്റി പൂർത്തിയാക്കിയത്. പരിശോധനകളിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 79 പേരെ പിടികൂടുകയും ചെയ്തു. കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.തൊഴിൽ വിപണിയുടെ സുസ്ഥിരതയെ ബാധിക്കുന്ന ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളെയും നേരിടാൻ സർക്കാർ ഏജൻസികളുമായി ചേർന്ന് പരിശോധനകൾ വരും മാസങ്ങളിലും കർശനമായി തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി

Leave A Comment