‘വോട്ട് വാങ്ങാൻ വന്നപ്പോൾ എന്തായിരുന്നു അവസ്ഥ, ഒരു കമ്യൂണിറ്റിയെ മുഖ്യമന്ത്രി ആക്ഷേപിച്ചു’

  • Home page
  • Business & Strategy
  • ‘വോട്ട് വാങ്ങാൻ വന്നപ്പോൾ എന്തായിരുന്നു അവസ്ഥ, ഒരു കമ്യൂണിറ്റിയെ മുഖ്യമന്ത്രി ആക്ഷേപിച്ചു’

‘വോട്ട് വാങ്ങാൻ വന്നപ്പോൾ എന്തായിരുന്നു അവസ്ഥ, ഒരു കമ്യൂണിറ്റിയെ മുഖ്യമന്ത്രി ആക്ഷേപിച്ചു’


തിരുവനന്തപുരം: ‘തീരപ്രദേശത്ത് പഴയ മുഖ്യമന്ത്രി പോയത് ഓര്‍മയുണ്ടല്ലോ’ – എന്നാണ് മുതലപ്പൊഴിയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ ആറു ദിവസമായി കാണാതായതിന്റെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരാരും എത്താത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്നലെ പറഞ്ഞത്. ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നും കാണാതായവരെ കണ്ടുകിട്ടിയില്ല എന്നതു സങ്കടകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2017 ല്‍ ഓഖി ചുഴലിക്കാറ്റിനുശേഷം വിഴിഞ്ഞത്ത് സന്ദര്‍ശനത്തിന് എത്തിയ മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത് ഓര്‍മിപ്പിച്ചായിരുന്നു വി.ഡി.സതീശന്റെ പ്രസ്താവന. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും ഫലപ്രദമായ തിരച്ചില്‍ നടത്താത്തതിനെതിരെയും ശക്തമായ പ്രതിഷേധമാണു കാണാതായവരുടെ കുടുംബാംഗങ്ങളും തീരവാസികളും ഉയര്‍ത്തുന്നത്.

Leave A Comment