തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിൽ പിഎസ്സിയുടെ വിശദീകരണം. ആരോപണങ്ങൾ ഉയർന്ന പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പിഎസ്സിയുടെ വിശദീകരണം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, കയർഫെഡ്, ഖാദി ബോർഡ് തുടങ്ങിയ പരീക്ഷകളിലാണ് പിഎസ്സിയുടെ വിശദീകരണം. നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിഎസ്സി വ്യക്തമാക്കി. ഇപ്പോൾ ഉയരുന്ന പല പരാതികളും കമ്മിഷന്റെ നിലപാട് ശരിവച്ച് കോടതി തന്നെ തീർപ്പാക്കിയതാണെന്നും അതൊക്കെ പുതിയ ആക്ഷേപമായി അവതരിപ്പിക്കുന്നത് കമ്മിഷനെ കളങ്കപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്നും പിഎസ്സി അധികൃതർ അറിയിച്ചു.
സംസ്ഥാന പ്ലാനിങ് ബോർഡിലേക്കുള്ള ചീഫ് (ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തുവാൻ വിട്ടുപോയ വിഷയത്തിൽ മൂല്യനിർണയം നടത്തിയ കംപ്യൂട്ടർ സംവിധാനം ഉൾപ്പെടെ പരിശോധനയ്ക്ക് അനുവദിക്കുകയും ആവശ്യപ്പെട്ട രേഖകൾ കൈമാറുകയും ചെയ്തെന്നും പിഎസ്സി അറിയിച്ചു. അതോടൊപ്പം വിട്ടുപോയ ചോദ്യങ്ങളുടെ മൂല്യനിർണയം പൂർത്തീകരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായും പിഎസ്സി
