തിരുവനന്തപുരം: മെസ്സി വിവാദത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരിട്ട് ഇടപെടൽ നടത്തിയതിന്റെ തെളിവുകൾ പുറത്ത്. എഎഫ്എയുമായി വകുപ്പ് അറിയാതെയാണ് അദ്ദേഹം ഇമെയിൽ വഴി ആശയവിനിമയം നടത്തിയത്. ആദ്യ ഗഡു ലഭിച്ചെന്ന വിവരവും പിന്നീട് കരാർ റദ്ദാക്കി എന്ന വിവരവും എഎഫ്എ മന്ത്രിയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. അനുബന്ധ കരാറുകൾ റദ്ദാക്കിയതിൽ നീരസം പ്രകടിപ്പിച്ച് അബ്ദുറഹിമാൻ എഎഫ്ഐക്ക് കത്തയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇമെയിലുകൾ പുറത്തുവന്നു.
