എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം;നേതാക്കൾ എതിർത്തിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു

  • Home page
  • India
  • എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം;നേതാക്കൾ എതിർത്തിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം;നേതാക്കൾ എതിർത്തിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു


ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ വിവാദം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഇടപെട്ടിട്ടും ദേശീയഗീതം പൂർണമായി ആലപിക്കുകയായിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്നുള്ള കേന്ദ്രതീരുമാനത്തിൽ കോൺഗ്രസിന് വ്യത്യസ്ത നിലപാടാണ് ഉണ്ടായത്. ആലാപനത്തിനിടെ രാഹുൽ ഗാന്ധി ഖാർഗെയെ അസ്വസ്ഥനായി തിരിഞ്ഞ് നോക്കുന്നതും അദ്ദേഹം ഇടപെടുന്നതും കാണാമായിരുന്നു.

കേരളമടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിന് നിയന്ത്രണം ഉണ്ടയിരിക്കെയാണ് എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. എന്നാൽ എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ നേതാക്കൾ ഇടപെട്ടെങ്കിലും പ്രവർത്തകർ ഗാനാലാപനം തുടരുകയായിരുന്നു.

Leave A Comment