congress

മുഖ്യമന്ത്രിയെ കണ്ടെത്താൻ എഐസിസി നിരീക്ഷകർ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയോഗിച്ച എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി. രമേശ് ചെന്നിത്തലയും നിരീക്ഷകരും ഒരേ വിമാനത്തിലാണ് എത്തിയത്. നിരീക്ഷകരെ സ്വീകരിക്കാൻ കെപിസിസി അധ്യക്ഷനുൾപ്പെടെയുള്ളവരെത്തി. നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം തീരുമാനമെടുക്കുമെന്ന് അജയ് മാക്കൻ പറഞ്ഞു. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്ന് മുകുൾ വാസ്നിക് പറഞ്ഞു. താൻ ഡൽഹിക്ക് പോയത് മഹാരാഷ്ട്ര പുനഃസംഘടന കാര്യം ചർച്ച ചെയ്യാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ വിജയത്തിൽ മല്ലികാർജുൻ ഖർ​ഗെയും രാഹുൽ ഗാന്ധിയും […]
Read More

”ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ല, താൻ​ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറ” തുറന്നടിച്ച് രമേശ് ചെന്നിത്തല

കൊച്ചി : കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ മനസ്‌ തുറന്ന്‌ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ലെന്നും ഒരു പാട് കഷ്ഠപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല പറ‍ഞ്ഞു. ഇന്ന് സോഷ്യൽ മീഡിയയിൽ ആർക്കും നേതാവാകാമെന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ പി.കെ. ഡീവർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കെ.എസ്.യു ട്രഷറർ പദവിയിലുണ്ടായിരുന്ന അനുഭവം വിവരിച്ചു കൊണ്ടാണ് താൻ […]
Read More

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നിജേഷ് അരവിന്ദ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂ‌ർവം ഒഴിവാക്കിയെന്ന് കാട്ടിയാണ് നിജേഷ് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്നാണ് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാ‌ർത്ഥിയായി പരിഗണിക്കാത്തതിലും നിജേഷ് അരവിന്ദിന് പ്രതിഷേധമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ […]
Read More

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്സിന കിദ്വായി (94)​ അന്തരിച്ചു. നോയിഡ സെക്ടർ 40ലെ എഫ് 52-ാം നമ്പർ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വെെകുന്നേരം അ‌ഞ്ച് മണിക്ക്. ഭർത്താവ്: ഖലീൽ ആർ കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്. 2004ൽ കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവായ മൊഹ്സിന കിദ്വായി ഇന്ദിരാ ഗാന്ധി,​ രാജീവ് ഗാന്ധി മന്ത്രിസഭകളിൽ നിർണായകമായ പല വകുപ്പുകളുടെയും ചുമതല […]
Read More

ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി ജെ കുര്യൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയുടെ മുന്നിലായിരുന്നു കുര്യൻ്റെ അഭിപ്രായപ്രകടനം. ‘എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രിയാവുക. അദ്ദേഹം പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല’- എന്നായിരുന്നു പി ജെ കുര്യൻ പറഞ്ഞത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി […]
Read More

കലാപമടങ്ങി; പാർട്ടി വിധേയനായി കെ സുധാകരൻ കണ്ണൂരിൽ തിരിച്ചെത്തി

കണ്ണൂർ: നിയമസഭാതിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വെല്ലുവിളിച്ച മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഒടുവിൽ പാർട്ടി വിധേയനായി തിരിച്ചെത്തി. പുലർച്ചെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് അനുയായികൾ കാത്തു നിന്നിരുന്നു. പാർട്ടിക്ക് വിധേയനായിരിക്കുമെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കിയതോടെയാണ് മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . ഇതോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കോൺഗ്രസിനെ വലച്ച പ്രധാന പ്രതിസന്ധി ഒഴിവായി. മുതിർന്ന നേതാവ് എ.കെ. […]
Read More

സമ്മർദ്ദം ഫലിച്ചു, കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർഥി

തിരുവനന്തപുരം: കെ. സുധാകരന്‍റെ സമ്മർദത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ കീഴടങ്ങി കോൺഗ്രസ് ഹൈകമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ്‌ അവസാനവട്ട സൂചനകൾ. എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈകമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നത് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും സുധാകരനെ അനുനയിപ്പിക്കാനായില്ല. ഒടുവിൽ പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിൽ […]
Read More

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം- വി.ഡി. സതീശൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും ‘അഭിനയം’ മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ കഴുത്തും കൈയും […]
Read More

കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആദ്യവാരം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആറിന് മുൻപ് പുറത്തിറക്കാൻ ധാരണ. ഡൽഹിയിൽ ഹൈക്കമാൻഡുമായി കേരള നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫെബ്രുവരി ആറിന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് യാത്രയ്‌ക്ക് മുൻപ് ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കും. യാത്ര കാസർകോട് നിന്നാരംഭിക്കുന്നതിനാൽ വടക്കൻ ജില്ലകളിലെ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ഈമാസം 27ന് തിരുവനന്തപുരത്ത് ചേരും. തൃപ്പൂണിത്തുറ, പാലക്കാട് ഒഴികെ മണ്ഡലങ്ങളിൽ […]
Read More

നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗത്തെയും വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗത്തെയും വീണ്ടും മത്സരിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. തുടർച്ചയും സ്ഥിരതയും ഉറപ്പാക്കാനും, പാർട്ടി നേരിട്ട പ്രതിസന്ധിക്കാലത്ത് പ്രകടനവും വിശ്വാസ്യതയും തെളിയിച്ചവരെ അംഗീകരിക്കാനുമാണ് ഈ തീരുമാനം. പാർട്ടി പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയാൽ, കോൺഗ്രസിന് നിലവിൽ 21 എംഎൽഎമാരുണ്ട്. ഇതിൽ മൂന്ന് പേരുടെ സ്ഥാനാർത്ഥിത്വം വിവിധ കാരണങ്ങളാൽ അനിശ്ചിതത്വത്തിലാണ്. തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു,വയനാട് എം.എൽ എ ഐ.സി ബാലകൃഷ്ണൻ, പെരുമ്പാവൂരിലെ എൽദോസ് കുന്നപ്പള്ളി എന്നിവരാണവർ. […]
Read More