ഇന്ത്യൻ എൺപതാമത് സ്വാവതന്ത്ര്യത്തോടനുബന്ധിച്ച് ബഹ്റൈനിലെ കൊടും വേനൽച്ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്.) ബഹ്റൈൻ. കെ.പി.എഫിന്റെ സാമൂഹികപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “Beat The Heat” ക്യാമ്പയിനിൽ തൊഴിലിടങ്ങളിൽ നേരിട്ടെത്തി തൊഴിലാളികൾക്ക് പഴക്കിറ്റുകൾ വിതരണം ചെയ്തു.വേനൽക്കാലത്ത് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക, ശരീരത്തിന് ആവശ്യമായ ജലാംശവും പോഷകങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഴക്കിറ്റ് ചലഞ്ച് സംഘടിപ്പിച്ചത്. പ്രവാസി തൊഴിലാളികൾക്കിടയിൽ ഈ സംരംഭം വലിയ ആശ്വാസമായി.കെ.പി.എഫ്. ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, രക്ഷാധികാരി കെ. ടി. സലീം, ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങര, അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി, ഇന്റേണൽ ഓഡിറ്റർ ഹരീഷ് പി.കെ, എക്സിക്യൂട്ടീവ് അംഗം അനിൽ കുമാർ, സാമൂഹിക പ്രവർത്തകരായ ഷഹീൻ ഷാ,ബിജു എന്നിവരും പഴ കിറ്റ് വിതരണത്തിൽ പങ്കാളികളായി.പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക ഉത്തരവാദിത്തങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും ദിനങ്ങളിലും തുടർന്നും സംഘടിപ്പിക്കുമെന്ന് കെ.പി.എഫ്. ഭാരവാഹികൾ വ്യക്തമാക്കി.
