പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ, മറ്റ് പ്രധാന പരിപാടികൾ എന്നിവയ്ക്കായി മേഖലയിലെ മുൻനിര കേന്ദ്രങ്ങളിലൊന്നെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട്, ‘മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026’-ൽ “10,000 ചതുരശ്ര മീറ്ററിൽ അധികം വിസ്തീർണ്ണമുള്ള മികച്ച വേദി” (Best Venue More Than 10,000 sqm) എന്ന പുരസ്കാരം ‘എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ’ (EWB) സ്വന്തമാക്കി.

ദുബായിലെ മദീനത്ത് ജുമൈറയിൽ നടന്ന ‘മിഡിൽ ഈസ്റ്റ് ഇവന്റ് ഷോ’യോടനുബന്ധിച്ചുള്ള അവാർഡ് ദാന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മേഖലയിലെ ബിസിനസ്, ലൈവ് ഇവന്റ്സ് രംഗത്തെ പ്രൊഫഷണലുകളും വിവിധ സ്ഥാപനങ്ങളും വേദികളും ചടങ്ങിൽ പങ്കെടുത്തു.അബുദാബിയിലെ ADNEC സെന്റർ, ബിയോൺ അൽ ദാന ആംഫി തിയേറ്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ, എത്തിഹാദ് അരീന എന്നിവയുൾപ്പെടെയുള്ളവരുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് EWB ഈ പുരസ്കാരം നേടിയത്.EWB-യെ പ്രതിനിധീകരിച്ച് മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് പാർട്ണർഷിപ്സ് ഡയറക്ടർ ഹുദ അൽ ഷംലാൻ, സീനിയർ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ (ന്യൂ എക്സിബിഷൻസ്) അലി ഹസൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
