എൺപതാമത് ഇന്ത്യൻ സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈൻ ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ചരിത്ര സ്‌മരണയിലൂടെ ചിത്ര പ്രദർശനം കാണാൻ എത്തിയ മുഹറഖ് ഐനുൽഹുദ മദ്രസ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ ചരിത്ര വിജ്ഞാനത്തിലുള്ള താത്പര്യവും, സംശയങ്ങൾ ദൂരീകരിക്കുവാനുള്ള അവരുടെ ജിജ്ഞാസയും ചിത്രപ്രദർശനത്തിൻ്റെ സംഘടകരിലും ആവേശം സൃഷ്ടിച്ചു.

ഹൃദയങ്ങളിൽ മാത്രം തുടി കൊട്ടികൊണ്ടിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം ഈ കുരുന്നു ഹൃദയങ്ങളിൽ നിന്നും അവരുടെ നാവിലൂടെ നിർഗളിച്ചപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൻ്റെ ചിത്രപ്രദർശന പ്രസക്തി ബഹ്‌റൈൻ പ്രവാസ ലോകത്തും പ്രാധാന്യപൂർവ്വം വിളംമ്പരം കൊള്ളുകയായിരുന്നു.മണിക്കൂറുകൾ ചിലവഴിച്ച് നയനചാരുതയോടെ തങ്ങളുടെ കുഞ്ഞു ഹൃദയങ്ങളിലേക്ക് ആവഹിച്ച ഒരോ ദൃശ്യത്തിലുമുള്ള അവരുടെ സംശയങ്ങൾ ദൂരീകരിക്കാൻ കെഎംസിസിയുടെ പ്രതിനിധികൾ മത്സരികുകയായിരുന്നു.കെഎംസിസി ബഹ്‌റൈൻ മഹറഖ് ഏരിയ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐനുൽഹുദ മദ്രസ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സന്ദർശനത്തിന് ആക്റ്റിംങ്ങ് പ്രസിഡൻ്റ് ഇബ്രഹിം തിക്കോടി, ഓർഗനൈസിംങ്ങ് സെക്രട്ടറി ഷഫീഖ് അലി കെ ടി, വൈസ് പ്രസിഡൻ്റുമാരായ എൻ കെ അബ്‌ദുൽ കരീം മാസ്റ്റർ ശറഫുദ്ധീൻ മുടാടി നേതൃത്വം നൽകി.
കെഎംസിസി ബഹ്‌റൈൻ ആക്റ്റിങ്ങ് പ്രസിഡൻ്റ് റഫീഖ് തോട്ടക്കര, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി കെ ഇസ്‌ഹാഖ്, സെക്രട്ടറി മുനീർ ഒഞ്ചിയം, കോഴിക്കോട് വനിത വിങ്ങ് പ്രസിഡൻ്റ് സുബൈദ സി കെ പി, ജനറൽ സെക്രട്ടറി ശബാന ബഷീർ, സെക്രട്ടറി ഹൈറു റസാഖ്, കണ്ണൂർ ജില്ല വനിത വിങ്ങ് വൈസ് പ്രസിഡൻ്റ് സെൽമ അസ്‌ഫർ എന്നിവർ സന്നിഹിതാരായിരുന്നു.
