പാൻ ബഹ്റൈൻ – ഓണം പൊന്നോണം 2026, ഒക്ടോബർ 16ന്

പാൻ ബഹ്റൈൻ – ഓണം പൊന്നോണം 2026, ഒക്ടോബർ 16ന്


സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമ്പത്സമൄദ്ധിയുടെയും പ്രതീകാത്മകമായ ഓണത്തിന്റെ വീണ്ടുമൊരു ഉത്സവക്കാലം, ഇതാ വരവായി. നിങ്ങൾക്കേവർക്കും PAAN BAHRAIN – ന്റെ ഓണാശംസകൾ!പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി–നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷങ്ങൾ KCA ഹാളിൽ വച്ച് 2026 ഒക്ടോബർ 16, 11.30 a.m.ന് നടത്തപ്പെടുന്നു.

ഏകദേശം 700 ഓളം പേർ പങ്കെടുക്കുന്ന വിപുലമായ ഈ ആഘോഷ പരിപാടിയിൽ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയുട്ടുണ്ട്. അങ്കമാലി നീലേശ്വരം സ്വദേശിയായ മണി അമ്പാട്ട് അയ്യപ്പൻ നായരുടെ നേതൃത്വത്തിലാണ് സ്വാദിഷ്ഠമായ ഓണസദ്യ ഒരുക്കുന്നത് .പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം BMC യിൽ ചേർന്ന യോഗത്തിൽ, ഓണം പൊന്നോണം കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

PAAN BAHRAIN – ഓണം പൊന്നോണം 2026 പരിപാടിയുടെ കൺവീനറായി ഷിബു പി.ടി, ഓണസദ്യയുടെ കൺവീനറായി ജിജോ ജോർജ്, ജോയിന്റ് കൺവീനറായി റൈസൺ വർഗീസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഈ പ്രതിഭകളുടെ മികവുറ്റ ഏകോപനത്തിലൂടെ ഈ ഓണോത്സവം ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. സംഘടനയുടെ പ്രസിഡന്റ് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.ബഹ്റൈനിലെ മലയാളി സമൂഹത്തിന് ഓണത്തിന്റെ സ്നേഹവും സൗഹൃദവും പങ്കുവെക്കുന്ന വലിയൊരു ആഘോഷവേദിയായിരിക്കും PAAN BAHRAIN- ഓണം പൊന്നോണം 2026 എന്ന് സംഘാടകർ അറിയിച്ചു.

ഈ ഉത്സവവേളയിലെ ഓണാഘോഷങ്ങളിലേയ്ക്ക് നിങ്ങളേവരേയും ഹാർദ്ദവമായി ക്ഷണിക്കുകയും നിങ്ങളുടെ സാന്നിധ്യത്തിലൂടെ ഈ ആഘോഷം വിജയകരമായി തീർക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പോളി പറമ്പി (പ്രസിഡൻറ്) 39451479

ഡേവിസ് മഞ്ഞളി (സെക്രട്ടറി) 39154598

ഷിബു പി ടി (പ്രോഗ്രാം കൺവീനർ)
33498105

Leave A Comment