ബിഡിഎഫിന്റെ സമർപ്പണത്തെ പ്രശംസിച്ച് ബഹ്‌റൈൻ കിരീടവകാശി

  • Home page
  • Business & Strategy
  • ബിഡിഎഫിന്റെ സമർപ്പണത്തെ പ്രശംസിച്ച് ബഹ്‌റൈൻ കിരീടവകാശി

ബിഡിഎഫിന്റെ സമർപ്പണത്തെ പ്രശംസിച്ച് ബഹ്‌റൈൻ കിരീടവകാശി


ബഹ്‌റൈൻ പ്രതിരോധ സേനയുടെ നൂതന കഴിവുകളെയും പോരാട്ട സന്നദ്ധതയെയും പ്രശംസിച്ച് കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ്അൽഖലീഫ .ബിഡിഎഫ് ജനറൽ കമാൻഡ് സന്ദർശിച്ച അദ്ദേഹത്തെ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും എന്നിവർ ചേർന്ന് സ്വീകരിച്ചു.സൈനിക, സുരക്ഷാ, സിവിലിയൻ മേഖലകളുമായുള്ള സംയോജനത്തിലൂടെ പൗരന്മാരുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സംഭാവന നൽകിയ ബിഡിഎഫ് ഉദ്യോഗസ്ഥരുടെ സമർപ്പണത്തെ കിരീടാവകാശി അഭിനന്ദിച്ചു.ദേശീയ കടമകൾ നിർവഹിക്കുന്നതിൽ ബിഡിഎഫ് ഉദ്യോഗസ്ഥർക്ക് തുടർന്നും വിജയം കൈവരിക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Leave A Comment