പാക്ട് സമാഗമം 2026 – ബഹ്‌റൈൻ കൂട്ടായ്മയുടെ കരുത്ത്

  • Home page
  • Business & Strategy
  • പാക്ട് സമാഗമം 2026 – ബഹ്‌റൈൻ കൂട്ടായ്മയുടെ കരുത്ത്

പാക്ട് സമാഗമം 2026 – ബഹ്‌റൈൻ കൂട്ടായ്മയുടെ കരുത്ത്


പാലക്കാട് പാക്ട് സംഘടിപ്പിച്ച “സമാഗമം 2026” ബഹ്‌റൈൻ കൂട്ടായ്മയുടെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതിയ മനോഹരമായ സംഗമമായി.

പാലക്കാട് എം.പി.വി.കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായ ചടങ്ങിൽ പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ബേബി, Eram Group Chairman & MD ഡോ. സിദ്ദിഖ് അഹമ്മദ്, പാക്ട് സ്ഥാപകാംഗം ഡോ. മോഹൻ മേനോൻ എന്നിവർ സന്നിഹിതരായി.


പാക്ടിന്റെ 20-ാം വാർഷികത്തിന്റെ ഭാഗമായി, *പാലക്കാട് മുനിസിപ്പാലിറ്റി ഡയാലിസിസ് ഇനിഷ്യേറ്റീവ്, C.H. Trust, Mannarkad, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സെന്റർ, Vadakkanthara എന്നീ മൂന്ന് സ്ഥാപനങ്ങൾക്ക് നിർധനരായ രോഗികളുടെ ഡയാലിസിസിനായി ₹50,000 വീതം ധനസഹായം നൽകി.

പിന്നണി ഗായകൻ, നടൻ പാട്ട് ജനകീയ മാക്കിയ പാലക്കാടിന്റെ അഭിമാനം പ്രണവം ശശി, ചിറ്റൂർ പാട്ടുഗ്രാമം ഗായകർ, പാക്ട് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ സമാഗമത്തിന് മാറ്റുകൂട്ടി.


നാട്ടിലും ബഹ്‌റൈനിലുമായി കഴിയുന്ന പാക്ട് അംഗങ്ങളും കുടുംബങ്ങളും ഒത്തുചേർന്നത് കൂട്ടായ്മയുടെ സ്നേഹവും സൗഹൃദവും കൂടുതൽ ഊട്ടിയുറപ്പിച്ചു.കൂടുതൽ കരുത്തോടെ, കൂടുതൽ ഗംഭീരമായി അടുത്ത വർഷം വീണ്ടും ഒത്തുചേരാമെന്ന പ്രതിജ്ഞയോടെ സമാഗമം 2026 ന് തിരശ്ശീല വീണു.

Leave A Comment