ശക്തമായ മഴ: കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ

  • Home page
  • Kerala
  • ശക്തമായ മഴ: കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ

ശക്തമായ മഴ: കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ


കണ്ണൂർ: ശക്തമായ മഴയെ തുടർന്ന് കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു. ഇതോടെ കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.

പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്ത് രാവിലെ ഒൻപത് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതുവഴി കടന്നുപോയ വാഹനങ്ങൾ തലനാരിഴയ്ക്കാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. റോഡ് ഫണ്ട് ബോർഡിന്റെ കീഴിലാണ് റോഡുള്ളത്. സ്ഥലത്തെ കല്ലും മണ്ണും നീക്കം ചെയ്യാനുള്ള നടപടികൾ തുടരുകയാണ്.

മണ്ണിടിച്ചിലിനെ തുടർന്ന് കണ്ണൂരിലേക്കും വയനാട്ടിലേയ്ക്കുമുള്ള യാത്രക്കാർ തലശേരി-ബാവലി സംസ്ഥാനാന്തര പാത ഉപയോഗിക്കണമെന്ന് കലക്ടർ നിർദേശം നൽകി.

Leave A Comment