കൊച്ചി: എറണാകുളം അങ്കമാലിയില്‍ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബാബുസ് ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം. സ്‌റ്റേഷണറി കടയുടെ ഗോഡൗണായാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
തീപിടിച്ചതോടെ ഗോഡൗണില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് ഓടുകയായിരുന്നു. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
