സുകുമാരക്കുറുപ്പ്: പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമെന്ന് ചെന്നിത്തല

  • Home page
  • International
  • സുകുമാരക്കുറുപ്പ്: പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമെന്ന് ചെന്നിത്തല

സുകുമാരക്കുറുപ്പ്: പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമെന്ന് ചെന്നിത്തല


തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രചരണങ്ങളിലെ യഥാർത്ഥ്യം കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ഞാനും വാർത്തകളൊക്കെ വായിച്ചു. നിങ്ങളെല്ലാം കൊടുക്കുന്നുണ്ട്. ഇതേപ്പറ്റി അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി വെങ്കിടേഷിന് നിർദേശം നൽകിയിട്ടുണ്ട്. കേരളപൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. ഇതിപ്പോൾ അഭ്യൂഹങ്ങളാണ് ‘- ചെന്നിത്തല പറഞ്ഞു.

Leave A Comment