ഖൽബിലുണ്ട് മുത്ത് നബി (സ) എന്ന ശീർഷകത്തിൽ ആർ. എസ് സി. ബഹ്റൈൻ ഒരുക്കുന്ന ബ്രീസ് വാർഷികത്തിൻ്റെയും ഗ്രാൻ്റ് മൗലിദിൻ്റെയും പോസ്റ്റർ ഐ സി എഫ് ഗുദൈബിയ റീജിയൻ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളന വേദിയിൽ ബഹുമാനപ്പെട്ട വി.പി എ ആട്ടീരി തങ്ങൾ പ്രകാശനം ചെയ്തു.ഐ സി എഫ് ജനറൽ സെക്രട്ടറി ശമീർ പന്നൂർ, എസ് ജെ എം പ്രസിഡൻ്റ് മമ്മൂട്ടി മുസ്ലിയാർ, ശാഫി വെളിയങ്കോട്, ഹംസ പുളിക്കൽ, ആർ എസ്എസി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് മങ്കര, നാഷനൽ ചെയർമാൻ മൻസൂർ അഹ്സനി ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി എക്സിക്യൂട്ടീവ് സെക്രട്ടറി ഫൈസൽ പതിയാക്കര എന്നിവർ സംബന്ധിച്ചു.
സെപ്റ്റംബർ നാലിന് ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടക്കുന്ന ബ്രീസ് വാർഷികത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആൺകുട്ടികൾക്ക് മദ്ഹ് ഗാന മത്സരവും സ്ത്രീകൾക്കായി മദ്ഹ് ഗാന രചന മത്സരവും നടക്കും. വിജയികളെ ബ്രീസ് വേദിയിൽ പ്രഖ്യാപിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി ശിഹാബുദ്ദീൻ പരപ്പ ചെയർമാനും മുഹമ്മദ് സഖാഫി കൺവീനറും ജാഫർ പട്ടാമ്പി ഫിനാൻസ് സെക്രട്ടറിയുമായ 51 അംഗ സ്വാഗത സംഘം നിലവിൽ വന്നു.
