പശ്ചിമേഷിയിലെ പ്രത്യേകമായ സ്ഥിതിവിശേഷം പരിഗണിച്ചുകൊണ്ട്, ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2026 കൂടുതൽ ജനകീയമാക്കുമെന്ന് ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പ്രഖ്യാപിച്ചു.

സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന്, സഹോദര സംഘടനകൾ എല്ലാം ഓണാഘോഷം സംഘടിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വളരെ കുറഞ്ഞ ചെലവിൽ ബിഎംസി -യിലെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും.ഇവൻറ് മാനേജ്മെൻറ്,ലൈറ്റ് ആൻഡ് സൗണ്ട്,വീഡിയോഗ്രാഫി,ഫോട്ടോഗ്രാഫി, ലൈവ് ടെലികാസ്റ്റ്,ഫുള്ളി ഫർണിഷ്ഡ് ഓഡിറ്റോറിയം എന്നിവ ഓണാഘോഷങ്ങൾക്കായി മാത്രം, സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ, വൈകുന്നേരങ്ങളിൽ, ഒഴിവനുസരിച്ച്,ഏറ്റവും ചുരുങ്ങിയ ചെലവിൽ ലഭ്യമാകുന്നതിന് ബിഎംസി -യുമായി ബന്ധപ്പെടണം.
ഓണാഘോഷം ജനകീയമാക്കുന്നതിന്റെ ഭാഗമായി സഹോദര സംഘടനകൾ ചേർന്നും അല്ലാതെയും, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള ലേബർ ക്യാമ്പുകളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കും. പതിവുപോലെ മീഡിയ സിറ്റിയിൽ വച്ച് നടത്തപ്പെടുന്ന ആയിരം പേർക്കുള്ള ഓണസദ്യയ്ക്ക് പകരം വിവിധ ലേബർ ക്യാമ്പുകളിൽ ഉള്ള ഓണാഘോഷങ്ങളോടനുബന്ധിച്ച് രണ്ടായിരത്തിലധികം പേർക്ക് ഭക്ഷണ വിതരണം നടത്തുവാനും പദ്ധതിയിടുന്നതായി ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
51 -അംഗ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായി ഷാജഹാൻ കരുവന്നൂരും, ജനറൽ കൺവീനർ ആയി ബിജു കൂരോപ്പടയും ചീഫ് കോർഡിനേറ്റർ ആയി എം എസ് സുനീഷും തെരഞ്ഞെടുക്കപ്പെട്ടു. പരിപാടികളുടെ പോസ്റ്റർ ബിഎംസി ചെയർമാൻ കൈതാരത്ത്, കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂരി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശ്രാവണ മഹോത്സവം 2026 -ൻറെ കൊടികയറ്റവും, ഔപചാരികമായ ഉദ്ഘാടനവും ഓഗസ്റ്റ് മാസം മുപ്പതാം തീയതി ഞായറാഴ്ച ബഹ്‌റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂർ അറിയിച്ചു.
മുൻ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ട് 10 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡ് കൂടാതെ ഷാജഹാൻ കരുവന്നൂർ ചെയർമാനായും, ബിജു കൂറോപ്പട ജനറൽ കൺവീനറായും, സുനീഷ് എം എസ് ചീഫ് കോഡിനേറ്റർ ആയും പ്രവർത്തിക്കും. കൂടാതെ, രഞ്ജിത്ത് കുരുവിള, അൻവർ നിലമ്പൂർ, അജി പി ജോയ് എന്നിവർ വൈസ് ചെയർമാൻമാരായും, സൽമാൻ ഫാരിസ്, ഷാജി സെബാസ്റ്റ്യൻ, തോമസ് ഫിലിപ്പ് എന്നിവർ ജോയിൻറ് കൺവീനർമാരായും രാജേഷ് പെരുംകുഴി, ഷാജി കൊല്ലം, തൻസീർ എന്നിവർ ജോയിൻറ് കോഡിനേറ്റർമാരായും പ്രവർത്തിക്കും. വരും ദിവസങ്ങളിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കപ്പെടും.
