ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തട്ടുകടക്കാരൻ തിളച്ച എണ്ണയൊഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബുവിൻ്റെ ദേഹത്താണ് തിളച്ച എണ്ണ വീണത്.
ചന്ദ്രബാബുവിന്റെ മുഖത്തും കൈയിലും പൊള്ളലേറ്റു. കടയിൽ നിന്ന് ചായ കുടിച്ചശേഷം പണം നൽകി പോകുന്നതിനിടെ ചെറിയ തർക്കമുണ്ടായപ്പോഴാണ് തിളച്ച എണ്ണയൊഴിച്ചതെന്ന് ചന്ദ്രബാബു പറഞ്ഞു. ഓലക്കുട ഉണ്ടായിരുന്നതിനാൽ തലയിലൂടെ എണ്ണ വീണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കായംകുളം പൊലീസിൽ പരാതി നൽകി.