ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോയിൽ നിന്ന് പടിയിറങ്ങുന്നു,​ ജി പ്രിയങ്കയ്ക്ക് താത്കാലിക ചുമതല

  • Home page
  • Kerala
  • ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോയിൽ നിന്ന് പടിയിറങ്ങുന്നു,​ ജി പ്രിയങ്കയ്ക്ക് താത്കാലിക ചുമതല

ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോയിൽ നിന്ന് പടിയിറങ്ങുന്നു,​ ജി പ്രിയങ്കയ്ക്ക് താത്കാലിക ചുമതല


കൊച്ചി : മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് സ്ഥാനമൊഴിയുന്നു. ബെഹ്‌റയുടെ ഔദ്യോഗിക കാലാവധി ഈ മാസം 30ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പുതിയ എം.ഡിയെ തീരുമാനിക്കുന്നതു വരെ ജില്ലാ കലക്ടർ ജി. പ്രിയങ്കയ്ക്കായിരിക്കും ചുമതല.

2021 ആഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്റ കൊച്ചി മെ‌ട്രോയുടെ എം.ഡി സ്ഥാനത്തെത്തുന്നത്. തുടർന്ന് ഇടത് സർക്കാരിന്റെ കാലത്ത് രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. ഇത്തവണ യു.ഡി.എഫ് സർക്കാർ ബെഹ്റയ്ക്ക് കാലാവധി നീട്ടി നൽകാൻ ഇടയില്ല. പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു.

Leave A Comment