കൊച്ചി മെട്രോ അങ്കമാലിയിലേക്ക്, പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

  • Home page
  • Kerala
  • കൊച്ചി മെട്രോ അങ്കമാലിയിലേക്ക്, പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്, പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു


കൊച്ചി:കൊച്ചി മെട്രോ റ അങ്കമാലി വരെ നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.) സർക്കാരിന് സമർപ്പിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) ആണ് കൊച്ചി മെട്രോ മൂന്നാംഘട്ടത്തിനുള്ള പദ്ധതിരേഖ നൽകിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് പുതിയ പാത കടന്നുപോകുന്നത്. ഈ പാതയിൽ കുറച്ചുദൂരം ഭൂഗർഭപാതയും ഉണ്ടായിരിക്കും.

ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. ഇതിൽ ഏകദേശം മൂന്ന് കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. പുതിയ പാതയിൽ എത്ര സ്റ്റോപ്പുകൾ ഉണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയാണ് അടുത്ത ഘട്ടം. സംസ്ഥാന സർക്കാർ ഈ പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കും. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകേണ്ടത്.

നിലവിൽ ആലുവയിൽനിന്ന് തൃപ്പൂണിത്തുറവരെ മെട്രോ സർവീസ് നടത്തുന്നുണ്ട്. ഈ പാതയ്ക്ക് 27 കിലോമീറ്റർ ദൈർഘ്യമുണ്ട്. കലൂരിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള മെട്രോ പാതയുടെ നിർമാണം നടക്കുകയാണ്. ഈ പണി അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Comment