സെക്രട്ടേറിയറ്റ് മാർച്ചിനിടെ അക്രമം; എസ്എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ, 31 പേർക്കെതിരെ വധശ്രമത്തിന് കേസ്

  • Home page
  • Kerala
  • സെക്രട്ടേറിയറ്റ് മാർച്ചിനിടെ അക്രമം; എസ്എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ, 31 പേർക്കെതിരെ വധശ്രമത്തിന് കേസ്

സെക്രട്ടേറിയറ്റ് മാർച്ചിനിടെ അക്രമം; എസ്എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ, 31 പേർക്കെതിരെ വധശ്രമത്തിന് കേസ്


തിരുവനന്തപുരം: ബുധനാഴ്ച നടന്ന സെക്രട്ടേറിയേറ്റ് മാർച്ചിൽ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. മനേഷിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറെയാണ് മനേഷ് ആക്രമിച്ചത്. .31 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ വനിതാ പ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്.

Leave A Comment