ഐ സി എഫ് മീലാദ് ക്യാമ്പയിൻ: മദ്ഹു റസൂൽ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും

  • Home page
  • Business & Strategy
  • ഐ സി എഫ് മീലാദ് ക്യാമ്പയിൻ: മദ്ഹു റസൂൽ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും

ഐ സി എഫ് മീലാദ് ക്യാമ്പയിൻ: മദ്ഹു റസൂൽ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും


പ്രവാചകർ മുഹമ്മദ് നബി യുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന റീജിയൻ തല മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ മനാമയിൽ സമാപനമാവും. ‘ഖൽബിലുണ്ട് എന്റെ നബി (സ)’ എന്ന ശീർഷകത്തിൽ ഐ സി എഫ് മനാമ റീജിയൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം കെ. എം സി സി ഓഡിറ്റോറിയത്തിൽ രാത്രി 8 മണിക്ക് ആരംഭിക്കും.

ബഹ്റൈനിലെ 12 കേന്ദ്രങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ പ്രവാചക സ്നേഹികളുടെ നിറഞ്ഞ സാന്നിദ്ധ്യമാണ് ണ് അനുഭവപ്പെട്ടത്. ഇന്ന് (വ്യാഴം) രാത്രി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതൻ സയ്യിദ് വി പി എ തങ്ങൾ ആട്ടിരി മുഖ്യപ്രഭാഷണം നടത്തും.

സെപ്റ്റംബർ 20 വരെ നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനി ൻ്റെ ഭാഗമായി മൗലിദ് പാരായണം, മധുര വിതരണം, സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗ ലിദ്, മദീന ഗാലറി, മാസ്റ്റർ മൈൻഡ്, ഡെയ് ലി ക്വിസ്, മിഡ്നൈറ്റ് ബ്ലും എന്നിവ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരികയാണെന്നും ഐ.സി. എഫ് ബഹ്റൈൻ നാഷണൽ ഭാരവാഹികൾ അറിയിച്ചു

Leave A Comment