മെസ്സിയുടെ പിൻഗാമി ‘നിക്കോ പാസ്’: അർജന്റീനയുടെ പത്താം നമ്പർ ജഴ്സി ഇനി പുതിയ പോരാളിക്ക്‌

  • Home page
  • Sports
  • മെസ്സിയുടെ പിൻഗാമി ‘നിക്കോ പാസ്’: അർജന്റീനയുടെ പത്താം നമ്പർ ജഴ്സി ഇനി പുതിയ പോരാളിക്ക്‌

മെസ്സിയുടെ പിൻഗാമി ‘നിക്കോ പാസ്’: അർജന്റീനയുടെ പത്താം നമ്പർ ജഴ്സി ഇനി പുതിയ പോരാളിക്ക്‌


ബ്യൂനസ് ഐറിസ്: ഇതിഹാസ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ അർജന്റീന ദേശീയ ടീമിലെ വിഖ്യാതമായ പത്താം നമ്പർ ജഴ്സി ഇനി ആര് അണിയുമെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. യുവ അറ്റാക്കിങ് മിഡ്ഫീൽഡറായ നിക്കോ പാസിനെയാണ് ലയണൽ സ്കലോണി പത്താം നമ്പറിന്റെ പുതിയ ഉടമയായി തിരഞ്ഞെ ടുത്തത്.ഡിഗോ മറഡോണയും ലയണൽ മെസ്സിയും അണിഞ്ഞ് ചരിത്രം കുറിച്ച അതേ ജഴ്സി നമ്പറിലാണ് ഇനി 21-കാരനായ നിക്കോ പാസ് മൈതാനത്തിറങ്ങുക. മെസ്സിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജഴ്സി പൂർണ്ണമായും പിൻവലിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആദ്യം ആഗ്രഹിച്ചിരുന്നു.

എന്നാൽ പ്രധാന ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകളിലെ കളിക്കാർക്ക് 1 മുതൽ 26 വരെയുള്ള നമ്പറുകൾ നൽകണമെന്ന് ഫിഫ (FIFA) നിയമം വ്യക്തമാക്കുന്നതിനാൽ ജഴ്സി പൂർണ്ണമായി പിൻവലിക്കാൻ സാധിച്ചില്ല. ഇറ്റാലിയൻ ക്ലബ്ബായ കോമോയ്ക്കായി സെസ്ക് ഫാബ്രിഗാസിന്റെ പരിശീലനത്തിന് കീഴിൽ കളിക്കുന്ന താരമാണ് നിക്കോ പാസ്. റയൽ മഡ്രിഡ് അക്കാദമിയിലൂടെ വളർന്നുവന്ന താരം അർജന്റീനയ്ക്കായി ഇതുവരെ 11 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. ഇതിനുമുമ്പ് 18-ാം നമ്പർ ജഴ്സിയായിരുന്നു താരം അണിഞ്ഞിരുന്നത്. ഓഗസ്റ്റ് 31-നാണ് 39-കാരനായ മെസ്സി ദേശീയ ടീമിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അദ്ദേഹം വിരാമമിട്ടത്.

Leave A Comment