തിരിച്ചുപോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ; എംഎൽഎ മർദിച്ചെന്ന്‌ നേതാക്കൾ

  • Home page
  • Business & Strategy
  • തിരിച്ചുപോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ; എംഎൽഎ മർദിച്ചെന്ന്‌ നേതാക്കൾ

തിരിച്ചുപോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ; എംഎൽഎ മർദിച്ചെന്ന്‌ നേതാക്കൾ


തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരിച്ച്‌ രമ്യ ഹരിദാസ് എംഎൽഎ. അതേസമയം, തന്റെ വീട്ടിലെത്തി മകളെ കൊണ്ടു നിർബന്ധിച്ച് വാട്‌സാപ്പ് സന്ദേശം വായിപ്പിക്കാൻ എംഎൽഎയും അവർക്കൊപ്പമുള്ള പാളയം പ്രദീപും ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന് പ്രാദേശിക നേതാവ് സജാദ് പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതാവ് സജാദിന്റെ വീട്ടിലാണ് ഇന്നലെ രാത്രി സംഭവം അരങ്ങേറിയത്. സജാദ് വിളിച്ചതു പ്രകാരമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നു രമ്യ ഹരിദാസ് പറഞ്ഞു. സജാദുമായി അയാളുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ചെട്ടു പേർ കയറിവന്ന് പ്രശ്‌നമുണ്ടാക്കി. അവർ വളരെ മോശമായാണ് അവർ സംസാരിച്ചതെന്നും വന്നതുപോലെ തിരിച്ചു പോകാൻ കാലുണ്ടാകില്ല എന്നു ഭീഷണി മുഴക്കി. സജിത്ത് അങ്ങനെ പെരുമാറുമെന്നു കരുതിയില്ല. സ്ത്രീയെന്ന പരിഗണന പോലും കിട്ടിയില്ല. അതീഷ് എന്ന അധ്യാപകനും ഉപദ്രവിച്ചുവെന്ന് രമ്യ പറഞ്ഞു.

എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തിൽ വിമർശനം ഉയർന്നിരുന്നു. യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ തന്നെ പിന്നീട് വാട്‌സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവായ സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളജ് വിദ്യാർഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് മറുഭാഗത്തിന്റെ ആക്ഷേപം. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തി. ഇതോടെയാണ് തർക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്. അതേസമയം, എംഎൽഎയും സംഘവും വീട്ടിലെത്തിയ ശേഷം മകളെയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്നു സജാദ് പറയുന്നു. ഇതു സംബന്ധിച്ച് സജാദ് പൊലീസിൽ പരാതി നൽകി. രമ്യ ഹരിദാസിനെ താൻ വീട്ടിലേക്കു വിളിച്ചിട്ടില്ലെന്നും സജാദ് പറഞ്ഞു.

Leave A Comment