കരുവാറ്റ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പൊലീസ്‌ കസ്റ്റഡിയിൽ

  • Home page
  • Business & Strategy
  • കരുവാറ്റ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പൊലീസ്‌ കസ്റ്റഡിയിൽ

കരുവാറ്റ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പൊലീസ്‌ കസ്റ്റഡിയിൽ


ആലപ്പുഴ: കരുവാറ്റയിൽ നടന്ന കൊലപാതക കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതി ഉത്തരവിട്ടു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിടാൻ വ്യവസ്ഥയില്ലെന്നും, മുൻപ് ഇത്തരത്തിലുള്ള വിധികൾ ഉണ്ടായിട്ടില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ഈ അസാധാരണ നടപടിയെടുത്തത്. കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പ്രത്യേക വ്യവസ്ഥയില്ലെങ്കിലും ക്രിമിനൽ നടപടിച്ചട്ടത്തിലെ (CrPC) വകുപ്പുകൾ അനുസരിച്ച് തെളിവെടുപ്പിനായി കസ്റ്റഡി അനുവദിക്കാവുന്നതാണ്.

കുട്ടികളെ ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കരുതെന്ന് മാത്രമാണ് ജുവനൈൽ ജസ്റ്റിസ് നിയമം നിർദ്ദേശിക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്തതും, അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടന്നതുമായ ഈ കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മാത്രമാണ് പ്രതികൾ. പ്രതികളെ കസ്റ്റഡിയിൽ കിട്ടി തെളിവെടുപ്പ് നടത്തിയില്ലെങ്കിൽ കേസിന്റെ തുടരന്വേഷണത്തെയും ജുഡീഷ്യൽ പ്രക്രിയയെയും അത് പ്രതികൂലമായി ബാധിക്കും. ഈ വാദങ്ങൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് മൂന്ന് പ്രതികളെയും പോലീസിന് വിട്ടുനൽകാൻ ജുവനൈൽ കോടതി ഉത്തരവിട്ടത്.

Leave A Comment