എറണാകുളത്ത് ഗോശ്രീ പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നു

  • Home page
  • Kerala
  • എറണാകുളത്ത് ഗോശ്രീ പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നു

എറണാകുളത്ത് ഗോശ്രീ പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നു


കൊച്ചി: ഗോശ്രീ എറണാകുളം ബോൾഗാട്ടിയിലേക്കുള്ള പാലത്തിന് സമാന്തര പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. എം പി ശ്രീ ഹൈബി ഈഡൻ്റെ നിർദ്ദേശമനുസരിച്ച് ബഹു. എം എൽ എ മാരായ ശ്രീ. ടി ജെ വിനോദ്, ശ്രീ.ടോണി ചമ്മണി എന്നിവരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചു ചേർത്തു.
പാലം പണിയുന്നതിനുള്ള സ്‌ഥലം ജിഡ (ഗോശ്രീ ഐലൻ്റ് ഡെവലപ്മെൻ്റ് അതോറിറ്റി) നേരത്തേ തന്നെ ഏറ്റെടുത്തിട്ടുള്ളതാണെന്ന് ജിഡ പ്രതിനിധികൾ അറിയിച്ചു. രണ്ടാഴ്ച്ചയ്ക്കകം സർവേ നടത്തി രേഖ ലഭ്യമാക്കാൻ കണയന്നൂർ തഹസിൽദാറെ ചുമതലപ്പെടുത്തി. പാലത്തിൻ്റെ ഡിസൈനും, ഡി പി ആറും തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജിഡ പ്രതിനിധികൾ ഉറപ്പ് നൽകി. ഗതാഗത്തിരക്ക് തടയുന്നതിന് അനുയോജ്യമായ നടപടികൾ സ്വീകരിക്കാനും വിശദമായ യോഗം താമസിയാതെ വിളിച്ചു ചേർക്കാനും തീരുമാനിച്ചതായി കളക്ടർ പ്രിയങ്ക അറിയിച്ചു.

Leave A Comment