ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രണ്ടാം വെള്ളി സ്വന്തമാക്കി മലയാളി താരം വിദർശ

  • Home page
  • Kerala
  • ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രണ്ടാം വെള്ളി സ്വന്തമാക്കി മലയാളി താരം വിദർശ

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രണ്ടാം വെള്ളി സ്വന്തമാക്കി മലയാളി താരം വിദർശ


നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രണ്ടാം വെള്ളി സ്വന്തമാക്കി വിദർശ കെ വിനോദ് അഭിമാനമായി. 50 മീറ്റർ റൈഫിൾ പൊസിഷൻ വനിതാ ടീം ഇനത്തിലാണ് വിദർശ രണ്ടാം വെള്ളി നേടിയത്. വനിതകളുടെ പത്ത് മീറ്റർ എ റൈഫിൾ ടീം ഇനത്തിൽ വിദർശ നേരത്തേ വെള്ളി മെഡൽ നേടിയിരുന്നു. അത്‌ലറ്റിക്‌സിന് പുറത്ത് ഒരു ഇവന്റിൽ രണ്ട് മെഡലുകൾ നേടി എന്ന അപൂർവ നേട്ടമാണ് വിദർശ കെ വിനോദിന് ലഭിച്ചിരിക്കുന്നത്.


സ്റ്റാൻഡിംഗ് സീരീസിൽ 588 പോയിന്റ് സ്‌കോർ ചെയ്‌ത് മികച്ച പ്രകടനത്തിലൂടെയാണ് വിദർശ വെള്ളി നേടിയത്. വിദർശ, ആഷി ചോക്‌സി, തിലോത്തമ സെൻ എന്നീ മൂന്നുപേരടങ്ങുന്ന ടീമാണ് ഇന്ത്യയ്‌ക്ക് വേണ്ടി 1673 പോയിന്റ് സ്‌കോർ ചെയ്‌തത്. ചൈനയാണ് ഒന്നാമതെത്തിയത്. 588 പോയിന്റുമായി വിദർശ യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്താണ്. തിലോത്തമ സെന്നും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Leave A Comment