തിരുവനന്തപുരം: കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാഡമി ചെയർമാനാകും. ഇടത് സഹയാത്രികനും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള ചലച്ചിത്ര അക്കാഡമി ചെയർമാനുമായിരുന്ന പ്രേംകുമാർ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌എഫ്‌ഡിസി) ചെയർമാനാകും.
കോൺഗ്രസ് സഹയാത്രികനും നിർമാതാവുമായ എം രഞ്ജിത്ത് ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാനാകും. സംഗീത നാടക അക്കാഡമി ചെയർമാനായി ഗായകൻ ജി വേണുഗോപാലിനെയാണ് തീരുമാനിച്ചിരിക്കുന്നത്.
