അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്, ഒയാസിസ് മാൾ ജുഫൈർ, റേഡിയോ മിർച്ചി എന്നിവയുടെ സംയുക്ത സഹകരണത്തോടെ ‘വേൾഡ് ഹാർട്ട് ഡേ – സീസൺ 2’ സംഘടിപ്പിച്ചു.ഡോണ്ട് മിസ് എ ബീറ്റ്” (Don’t Miss a Beat) എന്ന പ്രമേയത്തിന് കീഴിലായിരുന്നു പരിപാടി സംഘടിപ്പിച്ചത് . ഹൃദയാരോഗ്യം, രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക അവബോധം എന്നിവ ലക്ഷ്യമിട്ടുള്ള ഈ പരിപാടിയിൽ .നോർത്തേൺ ഗവർണറേറ്റിലെ ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഇസ്സാം ഇസ അൽ ഖയാത്ത് മുഖ്യാതിഥിയായും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സിഇഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സിഎ സഹൽ ജമാലുദ്ദീൻ എന്നിവരും പങ്കെടുത്തു.

റേഡിയോ മിർച്ചി ടീം അവതരിപ്പിച്ച ആകർഷകമായ ഉദ്ഘാടനത്തോടെയ ആരംഭിച്ച പരിപാടിയിൽ ‘ഫിറ്റ്നസ് ഫസ്റ്റ്’ (Fitness First) ൻ്റെ നേതൃത്വത്തിൽ നടത്തിയ ഫിറ്റ്നസ് പരിശോധന, സംവേദനാത്മക സെഷനുകളും, ഹൃദ്രോഗത്തെ അതിജീവിച്ച ആളുടെ പ്രചോദനാത്മകമായ അനുഭവവിവരണം എന്നിവയും സദസ്സിനായി ഒരുക്കിയിരുന്നു. അൽ ഹിലാലിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. സന്തോഷ് മൈസൂർ ജയദേവ് (കൺസൾട്ടന്റ് കാർഡിയോളജി), ഡോ. മുഹമ്മദ് അബ്ദുൾ ഖാദിർ (കൺസൾട്ടന്റ് കാർഡിയോളജി), ഡോ. മിൽറ്റ കുര്യാക്കോസ് (സ്പെഷ്യലിസ്റ്റ് പൾമണറി ഡിസീസ്), ഡോ. രാഹുൽ അബ്ബാസ് (കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ) എന്നിവർ മെഡിക്കൽ വിഭാഗത്തിന് നേതൃത്വം നൽകി.

ഹൃദ്രോഗ പ്രതിരോധത്തെക്കുറിച്ചും , ആരോഗ്യ-ക്ഷേമത്തെക്കുറിച്ചും പ്രായോഗികമായ നിർദ്ദേശങ്ങളും ഡോക്ടർമാർ പങ്കുവെച്ചു. കൂടാതെ ചോദ്യോത്തര സെഷനും പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു .CPR നൽകുന്ന രീതിയും പരിപാടിയിൽ വിശദീകരിച്ചു . സംവേദനാത്മകമായ സ്റ്റേജ് പരിപാടികൾ, ഗെയിമുകൾ, സമ്മാനങ്ങൾ എന്നിവ പരിപാടിയെ ആകർഷകമാക്കി .

ആരോഗ്യ വിദ്യാഭ്യാസത്തെയും വിനോദത്തെയും സമന്വയിപ്പിക്കുന്ന വിവിധതരം പരിപാടികളും ഇതിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. പരിപാടിയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും 50 ബഹ്റൈൻ ദിനാർ മൂല്യമുള്ള ഹൃദയാരോഗ്യ പരിശോധനാ വൗച്ചറും കാർഡിയോളജി കൺസൾട്ടേഷൻ വൗച്ചറും സൗജന്യമായി നൽകുകയും ചെയ്തു . കുട്ടികൾക്കായി കളറിംഗ് മത്സരങ്ങളും ഫേസ് പെയിന്റിംഗും ഉൾപ്പെടുത്തിയ ‘കിഡ്സ് കാർണിവലും ഒരുക്കിയിരുന്നു.

‘ഗ്രാൻഡ് റാഫിൾ ഡ്രോ’ റാമി ഗ്രാൻഡ് ഹോട്ടൽ, ഗൾഫ് ഹോട്ടൽ, ഡൗൺടൗൺ റൊട്ടാന എന്നിവയുടെ ‘വൺ-നൈറ്റ് സ്റ്റേ’ വൗച്ചറുകളും രജിസ്റ്റർ ചെയ്ത എല്ലാവർക്കും വിവിധ സമ്മാനങ്ങളും പ്രത്യേക ഗിഫ്റ്റ് ബാഗുകളും പരിപാടിയിൽ വിതരണം ചെയ്തു.രജിസ്റ്റർ ചെയ്തവർ, കുടുംബങ്ങൾ, ആരോഗ്യപ്രവർത്തകർ, കോർപ്പറേറ്റ് പങ്കാളികൾ, അതിഥികൾ എന്നിവർ പങ്കെടുത്ത പരിപാടിക്ക്
റീജിയണൽ മാർക്കറ്റിംഗ് ഗ്രൂപ്പ് മാനേജർ മദിഹയും അൽ ഹിലാൽ മാർക്കറ്റിംഗ് ടീമും നേതൃത്വം നൽകി .
