പത്തനംതിട്ട: കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്‌ഷനിസ്റ്റിനെ യുവാവ് കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ഇന്ന് ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. സംഭവത്തിൽ സുഹൃത്ത് കീഴൂക്കര സ്വദേശി ജിത്തുവിനെ പിടികൂടി.
ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് ജിത്തുവിൻ്റെ പകയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. തന്നെ വഞ്ചിച്ചുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ജിത്തു ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. കുത്തേറ്റതിന് പിന്നാലെ നാട്ടുകാർ ഓടികൂടി ദിൻഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.