NRI കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ – ഗ്ലോബൽ നിർവഹണ സമിതി അംഗങ്ങൾ കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് അമേരിക്കയിൽ നിന്നുമെത്തിയ ഫോക്കാനയുടെ പുതിയ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് പാലാ എന്നിവർക്ക് സ്വീകരണം നൽകി ആദരിച്ചു.

ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളി, മഹാദേവൻ കായംകുളം, രമ്യ പെരിന്തൽമണ്ണ, ആഗ്നേ മേർഷ്, സംഗീത കൊച്ചി,പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, സോണിയ, ജോർജ് പാലാ, സുഹൈൽ ഷേയ്ക്ക് മദാർ എന്നിവർ .ചടങ്ങിൽ പങ്കെടുത്തു.

തുടർന്നു സംഘം കൊച്ചി മേയർ അഡ്വ. മിനി മോളെ സന്ദർശിച്ചു.പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി, ഫൊക്കാന കേരള കൺവെൻഷൻ പരിപാടിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത്. 2027 ജനുവരി 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത് പ്രവാസി ഭാരതീയ ദിന രജത ജൂബിലി ആഘോഷിക്കുന്നതിനും ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിൽ വച്ച് ഫൊക്കാന കേരള കൺവെൻഷൻ നടത്തുന്നതിനും തീരുമാനിച്ചു. വിദേശ പ്രതിനിധികളുടെ മുഖ്യ സാനിദ്ധ്യം ഇരു സമ്മേളനങ്ങളിലും ഉണ്ടാകും .
