മൈത്രി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനവും എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് 2026 വിതരണവും ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. സൽമാബാദിലെ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച മൈത്രി കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് എജ്യുക്കേഷണൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
