ദ ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ , മാത്ലെറ്റ്സ് 6 – ഇൻ്റർ സ്‌കൂൾ മാത്തമാറ്റിക്സ് ക്വിസും സിമ്പോസിയവും സംഘടിപ്പിച്ചു .

  • Home page
  • Business & Strategy
  • ദ ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ , മാത്ലെറ്റ്സ് 6 – ഇൻ്റർ സ്‌കൂൾ മാത്തമാറ്റിക്സ് ക്വിസും സിമ്പോസിയവും സംഘടിപ്പിച്ചു .

ദ ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ , മാത്ലെറ്റ്സ് 6 – ഇൻ്റർ സ്‌കൂൾ മാത്തമാറ്റിക്സ് ക്വിസും സിമ്പോസിയവും സംഘടിപ്പിച്ചു .


ദ ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ , മാത്ലെറ്റ്സ് 6 – ഇൻ്റർ സ്‌കൂൾ മാത്തമാറ്റിക്സ് ക്വിസും സിമ്പോസിയവും സംഘടിപ്പിച്ചു .സെപ്റ്റംബർ 26 തീയതി ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ നടന്ന മത്സരങ്ങളിൽ ബഹ്‌റൈനിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു . ഗണിതശാസ്ത്രത്തിൽ താൽപ്പര്യം, ജിജ്ഞാസ, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുക,, പ്രശ്നപരിഹാര കഴിവുകൾ, അവതരണ കഴിവുകൾ എന്നിവ പ്രകടിപ്പിക്കാനുള്ള അവസരം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് മാത്ലെറ്റ്സ് 6 സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളുടെ ഗണിതശാസ്ത്ര അഭിരുചി, മാനസിക ചടുലത, വിശകലന ചിന്ത എന്നിവ വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒന്നിലധികം റൗണ്ടുകൾ അടങ്ങിയതായിരുന്നു ക്വിസ് മത്സരം. “നമ്മുടെ ചുറ്റുമുള്ള അദൃശ്യ ഗണിതശാസ്ത്രം” എന്ന വിഷയത്തിൽ ആണ് സിമ്പോസിയം ഒരുക്കിയത്.ക്വിസ് മത്സരത്തിൽ, ഏഷ്യൻ സ്കൂൾ ഒന്നാം സ്ഥാനം നേടി. ദി ഇന്ത്യൻ സ്കൂൾ, ദി ന്യൂ ഇന്ത്യൻ സ്കൂൾ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിമ്പോസിയത്തിൽ, ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂളും ദി ന്യൂ ഇന്ത്യൻ സ്കൂളും ഡബ്ല്യു.എൽ.എൽ സംയുക്തമായി ഒന്നാം സ്ഥാനം നേടി, ന്യൂ ഹൊറൈസൺ സ്കൂളും ദി ഇന്ത്യൻ സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്ക് ട്രോഫികളും ചടങ്ങിൽ സമ്മാനിച്ചു. സ്കൂൾ മാനേജ്മെന്റിന്റെ തുടർച്ചയായ പിന്തുണ, ഗണിതശാസ്ത്ര വിഭാഗത്തിന്റെ പരിശ്രമം, അധ്യാപകരുടെ സഹകരണം, വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം എന്നിവയിലൂടെയാണ് മാത്ലെറ്റ്സ് 6 വിജയകരമായി നടത്താൻ സാധിച്ചത് എന്നും പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും നന്ദി അറിയിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു. ഭാവിയിൽ ഇത്തരം നിരവധി അക്കാദമിക് സംരംഭങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്നു എന്നും ന്യൂ ഇന്ത്യൻ സ്കൂൾ അറിയിച്ചു.

Leave A Comment