കോടിയേരിയുടെ ഫ്ലക്സാണെന്ന് അറിഞ്ഞില്ല; താൻ ഡിവൈ എഫ് ഐക്കാരനാണെന്ന് അക്ബര്‍ഷാ

  • Home page
  • Kerala
  • കോടിയേരിയുടെ ഫ്ലക്സാണെന്ന് അറിഞ്ഞില്ല; താൻ ഡിവൈ എഫ് ഐക്കാരനാണെന്ന് അക്ബര്‍ഷാ

കോടിയേരിയുടെ ഫ്ലക്സാണെന്ന് അറിഞ്ഞില്ല; താൻ ഡിവൈ എഫ് ഐക്കാരനാണെന്ന് അക്ബര്‍ഷാ


കൊല്ലം :താൻ മുൻ എസ്എഫ്ഐക്കാരനാണെന്നും ഇപ്പോൾ ഡിവൈഎഫ്ഐയിലാണെന്നും കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയ അക്ബര്‍ഷാ. കീറിയത് കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിയേരിയുടെ ഫ്ലക്സ് കീറിയതില്‍ ക്ഷമ ചോദിക്കുന്നതായും അക്ബര്‍ഷാ പറഞ്ഞു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐ സമരത്തിനിടെയാണ് അക്ബര്‍ഷാ ഫ്ലക്സ് കീറിയത്.

അതേസമയം കോടിയേരി അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർത്ത സംഭവത്തില്‍ പൊലീസിൽ എസ്എഫ്ഐ പരാതി നൽകി. സമര പരിപാടിക്കിടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച ആൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

Leave A Comment