തിരുവനന്തപുരം: ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ ശാസ്തമംഗലം കൗൺസിലർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ജില്ലാ കളക്ടർക്കും തിരുവനന്തപുരം മേയർ വി.വി. രാജേഷിനും കൈമാറി. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം ലഭിച്ചതിന് പിന്നാലെ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ശ്രീലേഖ ഉയർത്തിയിരുന്നു. എന്നാൽ ബിജെപി നേതൃത്വം വി.വി.രാജേഷിനെ മേയർ സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ശ്രീലേഖ നേരത്തെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൗൺസിലർ സ്ഥാനത്തുനിന്നുള്ള അപ്രതീക്ഷിത രാജി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളെച്ചൊല്ലി ശ്രീലേഖയും നേതൃത്വവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു.
