സെഗയ്യ ബിഎംസി ഹാളിൽ ഒക്ടോബർ 2 വെള്ളിയാഴ്ച നടന്ന ഒന്നാം ഐമാക്ക് -ബിഎംസി അക്കാദമി ജൂനിയേഴ്സ്/കിഡ്സ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വൈഷ്ണവ് സുമേഷ് കിരീടം ചൂടി .54 ജൂനിയർ, യുവ ചെസ് കളിക്കർ പങ്കെടുത്ത ഏകദിന ചെസ് ചാമ്പ്യൻഷിപ്പിൽ ഏഴ് റൗണ്ടുകളിലായി ആണ് പോരാട്ടം നടന്നത് .

വൈഷ്ണവ് സുമേഷ് ചാമ്പ്യൻഷിപ്പ് ട്രോഫി നേടി ഒന്നാം സ്ഥാനത്തും, ഹൃദിക് ധനഞ്ജയ ഷെട്ടി രണ്ടാം സ്ഥാനത്തും റുഹാൻ ചൗധരി മൂന്നാം സ്ഥാനത്തും എത്തി.

കൂടാതെ
4. നവനീത് കൃഷ്ണ കെ.പി
5. ജെഫ് ജോർജ്
6. ആൽവിൻ ജോൺസൺ
7. ധ്രുവ റോയ്
8. ലിയാം ജോൺസെൽ ഗല്ലാർഡോ
9. ഗുഞ്ജൻ പാൽ
10. ജാനറ്റ് ജോർജ് എന്നിവർ മികച്ച 10 കളിക്കാരിലും ഇടംപിടിച്ചു .

പെൺകുട്ടികളുടെ വിഭാഗത്തിൽ
🥇 നിവേദ്യ കണ്ടമ്പുള്ളി – ചാമ്പ്യൻ
🥈 ദീക്ഷിത എം. – രണ്ടാം സ്ഥാനം
🥉 ക്രിഷ മരിയ ബേസിൽ – മൂന്നാം സ്ഥാനം
ഹർഷിത എം.നാലാം സ്ഥാനവും
രുക്ഷിണി രമേശ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി .

♟️ അണ്ടർ-10 വിഭാഗത്തിൽ
🥇 മിഥുൻ കാർത്തിക് – ചാമ്പ്യൻ
🥈 അദ്വിത് പഥക് – രണ്ടാം സ്ഥാനം
🥉 റെയാൻഷ് ഗുപ്ത – മൂന്നാം സ്ഥാനം
4. ഗുരു ആദിത്യ ഗുരുമൂർത്തി
5. ഡ്രെയ് ആന്റണി ലോർക്ക എന്നിവർ നാലുമഞ്ചും സ്ഥാനവും കരസ്ഥമാക്കി .

O8U വിഭാഗം
ചാമ്പ്യൻ: ആദി പ്രസാദ്
രണ്ടാം സ്ഥാനം: ഇൻബൻ മഹാലക്ഷ്മി നളൻ, മൂന്നാം സ്ഥാനം: അൻവ ഗോപാലകൃഷ്ണൻ
നാലാം സ്ഥാനം: ഡാനിയൽ എമിൽ
അഞ്ചാം സ്ഥാനം: ദിവിത് ത്രിവേദി
മൃതിക് ബരത്,ഹൃദയ ബേസിൽ എന്നിവർ ഐമാക്കിൽ നിന്നുള്ള മികച്ച പെർഫോമൻസിനുള്ള അംഗീകാരത്തിനും അർഹത നേടി .

ഐമാക്-ബിഎംസി അക്കാദമി സംഘടിപ്പിച്ച പ്രഥമ ചാമ്പ്യൻഷിപ്പിന് ബി എം സി ചെയർമാനും ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് നേതൃത്വം നൽകുകയും പങ്കെടുത്ത കുട്ടികളെയും മാതാപിതാക്കളെയും അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു .

കൂടാതെ ഐമാക് -ബിഎംസി അക്കാദമിയിൽ നൃത്തം, കരാട്ടെ, ഡ്രോയിംഗ്, പെയിന്റിംഗ്, ചെസ്സ് എന്നിവയുൾപ്പെടെ വിവിധ പ്രോഗ്രാമുകളിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന ഒരു പ്രത്യേക അവസരവും ഫ്രാൻസിസ് കൈതാരത്ത് ചടങ്ങിൽ പ്രഖ്യാപിക്കുകയും, അക്കാദമി ലഭ്യമാക്കുന്ന പ്രോഗ്രാമുകളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന നേട്ടങ്ങളും അവസരങ്ങളും അദ്ദേഹം വിശദമാക്കുകയും ചെയ്തു.

ചീഫ് ആർബിറ്റർ എഫ്എ ആന്റണി പെലായോയുടെ നേതൃത്വത്തിൽ, ആർബിറ്റർമാരായ എഡ്ഡി ലുമാനോഗിന്റെയും, റിച്ചാർഡ് ബയോനെറ്റയുടെയും സഹായത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത് .

ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും പരിശീലകർക്കും മറ്റു പ്രവർത്തകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
