മലേഷ്യയിലെ ക്വാലാലംപൂരിൽ ബഹ്‌റൈൻ എംബസി ആരംഭിച്ചു

  • Home page
  • Business & Strategy
  • മലേഷ്യയിലെ ക്വാലാലംപൂരിൽ ബഹ്‌റൈൻ എംബസി ആരംഭിച്ചു

മലേഷ്യയിലെ ക്വാലാലംപൂരിൽ ബഹ്‌റൈൻ എംബസി ആരംഭിച്ചു


മലേഷ്യയിലെ ക്വാലാലംപൂരിൽ ബഹ്‌റൈൻ എംബസി ആരംഭിച്ചു .കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയാണ് ബഹ്‌റൈൻ എംബസി ഉദ്ഘാടനം ചെയ്തത്.2017-ൽ മലേഷ്യയിലേക്കുള്ള സന്ദർശന വേളയിൽ ഹമദ് രാജാവ് നടത്തിയ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ക്വാലാലംപൂരിൽ ബഹ്‌റൈൻ എംബസി തുറക്കുന്നത് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹോദര്യ ബന്ധത്തിന്റെ ഫലം കൂടിയാണിത് എന്നും ” അൽ സയാനി ഉദ്ഘാടന വേളയിൽ പറഞ്ഞു.മലേഷ്യയിൽ ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2026 ന്റെ 22-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനോട് അനുബന്ധിച്ച് എംബസിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പ്രാധാന്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment