ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് നിയമിതനായി

  • Home page
  • Business & Strategy
  • ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് നിയമിതനായി

ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് നിയമിതനായി


മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി നിയമിതനായ ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ചുമതലയേക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ദില്ലിയിലെത്തി അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും അധികാരപത്രം ഏറ്റുവാങ്ങി. അംബാസിഡർ ഉടൻ തന്നെ ബഹ്‌റൈനിൽ എത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. മുൻ ഇന്ത്യൻ സ്ഥാനപതി വിനോദ് കുര്യൻ ജേക്കബിന് പകരക്കാരനായി ആണ് പ്രദീപ് സിംഗ് നിയമിതനായിരിക്കുന്നത്.2004 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന കരിയർ ഡിപ്ലോമാറ്റാണ് ഇദ്ദേഹം.2023 മുതൽ ട്രിനിഡാഡ് ആൻഡ് ടൊബാക്കോ റിപ്പബ്ലിക്കിലെ ഹൈ കമ്മീഷണറായി തുടരുകയായിരുന്നു. ഗ്രനഡ, കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക എന്നീ രാജ്യങ്ങളിലെ ഹൈ കമ്മീഷണർ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പ്രദീപ് സിംഗ് രാജ് പുരോഹിത് ഉടൻ ചുമതലയേൽക്കും. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി.

Leave A Comment