മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

  • Home page
  • Business & Strategy
  • മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി


ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനിൽനിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി.വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7:45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ഉടനടി കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായില്ലെന്നാണ് സൂചന. ഒരാഴ്ചയ്ക്ക് ശേഷം കാണമെന്നാണ് കമ്മിഷൻ അറിയിച്ചതായാണ് വിവരം. 300 എംപിമാർക്ക് നാളെ തന്നെ കൂടിക്കാഴ്ച നടത്താൻ സമയം അനുവദിക്കണമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പോലീസ് രാഹുലിനെയും എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയത്.

Leave A Comment